Excerpts
Keralite Students at Oxford
മഹാത്മാഗാന്ധിയും സരോജിനി നായിഡുവും ഡോ. രബീന്ദ്രനാഥ ടാഗോറും ആനന്ദകുമാരസ്വാമിയും ലാലാ ലജ്പത്റായിയും ജഗദീഷ് ചന്ദ്രബോസും സർ സി.ശങ്കരൻ നായരും അയ്യപ്പൻ കൃഷ്ണപിള്ളയുമൊക്കെ Honarary Members ആയ 1920 - 22 കാലഘട്ടത്തിലെ Oxford University യിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സമാജത്തിന്റെ Brochure ആണിത്. അക്കാലത്ത് 134 ഇന്ത്യൻ വിദ്യാർത്ഥികളാണ് (ഇന്നത്തെ പാകിസ്ഥാൻ , ബംഗ്ലാദേശ് ഉൾപ്പെടെ) Oxford University യിലെ വിവിധ കോളേജുകളിൽ പഠിച്ചിരുന്നത്. കെ.പി.എസ് മേനോൻ (സീനിയർ), ഐ.എൻ മേനോൻ , കെ.ടി. എൻ മേനോൻ , കെ.പി.ജി മേനോൻ, എൻ.വി മേനോൻ , കെ.കെ മേനോൻ, കെ.എസ്. നായർ , കെ.എസ്. വി നായർ , എം.കെ നായർ , ഏ. എൻ തമ്പി, പി ജെ തോമസ് , ജെ.എൽ രാമചന്ദ്രൻ, വി.കെ അയ്യപ്പൻ പിള്ള, എ.കെ പിള്ള , ജി.കെ. ചേറ്റൂർ ,… എന്നിവരായിരുന്നു അക്കാലത്തെ മലയാളി വിദ്യാർത്ഥികൾ.”